ഇരവിനെ പകലാക്കിയിരുളിന്‍
മറനീക്കിയൊരുവേള
ഞാനൊന്നു വന്നതല്ലേ,
ഒരു മാത്ര കാണുവാന്‍ വന്നതല്ലേ
നിന്റെ നിശ്വാസങ്ങളേറ്റു കിടക്കുവാന്‍
നിന്റെ മാറില്‍ തല ചായ്ചീടുവാന്‍
മോഹമുണ്ടേറേയെനിക്കെങ്കിലും
സമയമേറെയില്ലോമനേ നീയുറങ്ങൂ
എന്തിനായെൻ പ്രിയേ നീ വിതുമ്പുന്നൂ
തനിച്ചാവലെല്ലാര്‍ക്കും പറഞ്ഞതല്ലേ
എത്ര നാള്‍ നമ്മളും ആടിതിമര്‍ത്തൊരീ
ലോകമെനിയ്ക്കിന്നതന്യമല്ലേ
രാപ്പാടി പാടുന്നു ചെറുകാറ്റടിക്കുന്നു
രാത്രിയിതെത്രയോ വൈകിയപോല്‍
തിരികെ ഞാന്‍ പോകുന്നു
മണ്ണില്‍ മയങ്ങിടാന്‍
നീ വരും നേരവും കാത്തിരിക്കാം
No comments:
Post a Comment