നാം ബലിയര്‍പ്പിച്ചത്
നാക്കിലയെ മനസ്സില്‍ ധ്യാനിച്ച്
പേപ്പര്‍ ""വാഴയില""
നെഞ്ചോട് ചേര്‍ത്ത്
നിലത്ത് വെച്ചു
കുപ്പി വെള്ളം അടപ്പ് മാറ്റി
മൊബൈല്‍ പിടിച്ച കയ്യിലൊഴിച്ച്
തൂശനിലേയിലേക്ക് തളിച്ചു
അടുപ്പ് കൂട്ടി
നോണ്‍ സ്റ്റിക്ക് പാത്രത്തില്‍
വെള്ളം ഒഴിച്ച്
തിളച്ചപ്പോള്‍ അതിലേക്ക്
ധ്യാനത്തോടെ മാഗി ഇട്ടു
തുളസി ഇല
മനസ്സില്‍ സങ്കല്പിച്ച്
ഓര്‍ക്കിഡ് പുഷ്പത്താല്‍
നീരു പകര്‍ന്ന്
ഇലയിലേക്കൊഴിച്ചു.
കുറുകി വന്ന മാഗി
ചെറു ചൂടോടെ ഒരുട്ടി
ഇലയ്ക്ക് ചുറ്റും
മൂന്ന് വട്ടം കറക്കി
ഡിയര്‍ മമ്മിയ്ക്ക് ബലി .
കാഷ്ടിക്കാന്‍ കാഷ്ടം പോലും
ഇല്ലാതൊരു ബലിക്കാക്ക
എല്ലാം കണ്ട് മരത്തില്‍
ഇരുന്നു കരഞ്ഞു,
No comments:
Post a Comment