എലിവിഷത്തില്‍ തോറ്റെങ്കിലും
പരാമറില്‍ വിജയിച്ച ജാനകി.
വണ്ടിപ്പാളത്തില്‍ തലയല്പം
ചെരിച്ച് ചിതറി കിടന്ന
പാവം ലീലേടത്തി,
കാടുപിടിച്ച കിണറ്റില്‍ വീണ്ടും
ആളെ കൂട്ടി തുറിച്ച കണ്ണില്‍
മരിച്ച ചിരിയുമായി ഗോപാലേട്ടന്‍ .
നീല ഞരമ്പിലൊന്നു വെട്ടി
വാടിയ ചേമ്പിള്‍ താളു പോലെ
കറിയാച്ചന്റെ മോള്‍ ഡെയ്സി .
അവസാനം ഒരു തുണ്ട് കയറില്‍
വിപ്ലവം തീര്‍ത്ത കുമാരേട്ടന്‍ .
എന്നിട്ടും, ഇപ്പോളും,
ദാരിദ്ര്യ രേഖ താണു താണിങ്ങനെ
അരകെട്ടിലെത്തിയിട്ടും നീ മാത്രം
എന്തിനാണിങ്ങനെ ചുമ്മാ ഉറക്കെ
ചിരിച്ചുകൊണ്ടിരിക്കുന്നത് !!
ആളെ കൂട്ടി തുറിച്ച കണ്ണില്‍
മരിച്ച ചിരിയുമായി ഗോപാലേട്ടന്‍ .
നീല ഞരമ്പിലൊന്നു വെട്ടി
വാടിയ ചേമ്പിള്‍ താളു പോലെ
കറിയാച്ചന്റെ മോള്‍ ഡെയ്സി .
അവസാനം ഒരു തുണ്ട് കയറില്‍
വിപ്ലവം തീര്‍ത്ത കുമാരേട്ടന്‍ .
എന്നിട്ടും, ഇപ്പോളും,
ദാരിദ്ര്യ രേഖ താണു താണിങ്ങനെ
അരകെട്ടിലെത്തിയിട്ടും നീ മാത്രം
എന്തിനാണിങ്ങനെ ചുമ്മാ ഉറക്കെ
ചിരിച്ചുകൊണ്ടിരിക്കുന്നത് !!
No comments:
Post a Comment