Saturday, February 18, 2017

ദൈവങ്ങളൂടെ തമാശകൾ...




ഇല്ലം നിറച്ചും,
വല്ലം നിറച്ചും
കളിച്ച് കൊണ്ടിരിക്കുന്നതിനിടയിലും
സ്വതവേ തമാശക്കാരനായ
ദൈവം ഞങ്ങളോട്
ഇടയ്ക്കിടെ പറയുമായിരുന്നു, 


ഓരോ ആഘോഷവും
നിങ്ങൾ പാവങ്ങളൂടേതാണെന്ന്,
വർഷം മുഴുവൻ ഉണ്ണാൻ
പത്തായത്തിൽ നിറയെ
അരിയുള്ളവനു എന്നും
ജീവിതം ആഘോഷമാണെന്ന്.
അങ്ങിനെയാണു ഞങ്ങളും
സ്വപ്നം കാണാൻ തുടങ്ങിയത്
എല്ലാ ആചാരങ്ങളും
എല്ലാവരുടേയും ആഘോഷമാകുന്ന
സമത്വ സുന്ദരമായ
നല്ലൊരു ദിനം.

എങ്കിലും അറിഞ്ഞിരുന്നില്ല,
പാവങ്ങളെ പറഞ്ഞ്
പറ്റിച്ച് മോഹിപ്പിക്കുന്ന
തമാശക്കാരായ ദൈവങ്ങൾ
പല കാലങ്ങളിൽ
മനുഷ്യ രൂപത്തിലടക്കം
മുന്നിൽ വരുമെന്ന്.
വീണ്ടും വീണ്ടും
ഞങ്ങൾ പറ്റിക്കപെടുമെന്നും.

No comments:

Post a Comment