അനുഷ്ടാന കലകൾ
അന്യം നിന്നു പോകാതിരിക്കാള്ള
ഭഗീരഥ പ്രയത്നത്തിലായിരുന്നു
അയാൾ എന്നും...
തെയ്യത്തിന്റെ ഭാവ തീവ്രത
കൂട്ടിയാട്ടത്തിന്റെയും
പുള്ളുവൻ പാട്ടിന്റെയും
രൂപപരമായ സവിശേഷതകൾ.
അങ്ങനെ എന്തെല്ലാമാണു
നമുക്ക് നഷ്ടമാവുന്നത്
കഥകളി ആരും കളിക്കാത്തതിലെ.
.ആസ്വദിക്കാൻ ശ്രമിക്കാത്തതിലെ
ക്ഷോഭം പലപ്പോഴും
ആ മുഖം രൗദ്രഭാവമാക്കി
ജനങ്ങളെ പ്രബുദ്ധരാക്കി
സെമിനാറുകളിൽ നിന്നും
സെമിനാറുകളീലേക്കും
ചാനലുകളിൽ നിന്നും
ചാനലുകളിലേക്കും
ഇടതടവില്ലാത്ത ഓട്ടം
പേപ്പറിൽ പടം.
അച്ചാ ഞാൻ പത്താം ക്ലാസ് കഴിഞ്ഞു
കഥ കളിയോ പുള്ളൂവൻ പാട്ടോ
തെയ്യമോ ഞാൻ ചെയ്യെണ്ടതെന്ന
മകന്റെ ചോദ്യത്തിനു മുന്നിൽ
അയാൾ അലറി..
അതെല്ലാം പഠീച്ചിട്ട്
നിന്റെ അച്ഛൻ തരുമോ ജോലി
എൻട്രസ് കോച്ചിങ്ങിനു പോടാ !!!!
No comments:
Post a Comment