വ്യർത്ഥ മോഹങ്ങൾ തൻ
മരുപ്പച്ച തേടിക്കുതിച്ചും കിതച്ചും
ജീവിതപ്പെരുവഴിപ്പാതിയിലേകനായ് ,
വിസ്മൃതിതൻ ഉത്തുംഗ ശൃഗങ്ങളിൽ
പൂത്തു നിൽക്കും കണിക്കൊന്ന പോൽ
ബാല്യമൊരു ചിരിയായോർമ്മയിൽ
പുനർജനിക്കുമീ വേളയിൽ
ഇല്ല, കരയില്ല ഞാനിനിയും
താണ്ടുവാനേറെയുണ്ടീ
ജീവിത വീഥിയിലെന്നൊരു
ചെറു തോന്നൽ വെറുതെയീ
ഭ്രമചിത്തം ഭരിയ്ക്കവേ
ഇല്ല ,കരയില്ല ഞാനിനിയും
അകലെയൊരു താരകം
സന്ധ്യതൻ ചക്രവാളത്തിലായ്
മിഴിപാർത്തിരിക്കുന്നുവോ,
അഴലുകൾ മറന്നീടാമവിടെയെത്തും വരെ
നിത്യശാന്തിതൻ മൗനസമുദ്രത്തിലാഴും വരെ
ഇല്ല ,കരയില്ല ഞാനിനിയും
No comments:
Post a Comment