ചില സൗഹൃദങ്ങൾ അങ്ങിനെയാണു
ഒരു മല പോലെ
നമുക്ക് മുന്നിലങ്ങിനെ
ഉയർന്ന് നിൽക്കും
പ്രതിസന്ധികളുടെ ഉഷ്ണവാതങ്ങളായി
നമുക്ക് നേരെ ഉരുണ്ട്കൂടി വരുന്ന
കാർമേഘങ്ങളെ തടഞ്ഞ് നിർത്തി
തണുപ്പിച്ച് ഒരു കുളിർ മഴയാക്കി
നമ്മളെ തന്നെ നനയിക്കും
എന്നിട്ടും ,
നിർവികാര നിസംഗമായ്
ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ
നമ്മെ പോലും വിസ്മയിപ്പിച്ച്
ആകാശം മുട്ടി
വളർന്ന് നിൽക്കും
എന്നേ ഉണങ്ങി
വരണ്ട് പോകുമായിരുന്ന
ഊഷ്മളതയുടെ ഇലച്ചാർത്തുകളിൽ
പ്രതീക്ഷയുടെ പച്ചപ്പ് നിറച്ച്
ജീവിതം ഹരിതാഭമാക്കും
No comments:
Post a Comment